April 24, 2026

മീനങ്ങാടി: മീനങ്ങാടിയിൽ കാൽനട യാത്രികനായ യുവാവ് കാറിടിച്ച് മരിച്ചു

0
IMG-20210915-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
        
മീനങ്ങാടി: മീനങ്ങാടിയിൽ കാൽനട യാത്രികനായ യുവാവ് കാറിടിച്ച് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തൻവീട്ടിൽ മനോജ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചാണ് മനോജ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മീനങ്ങാടിയിൽ ബാർബർ ഷോപ്പ് നടത്തുകയാണ് മനോജ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *