വിംസിലെ ജീവനക്കാരുടെ യൂണിയന്‍ ഉദ്ഘാടനം ചെയ്തു


Ad
മേപ്പാടി: പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് (ഐ.എന്‍.ടി.യു.സി.) യൂണിയന്‍ വിംസ് മെഡിക്കല്‍ കോളജ് യൂണിറ്റിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ. നിര്‍വഹിച്ചു. വിംസ് യൂണിയന്‍ അംഗങ്ങള്‍ സഹപ്രവര്‍ത്തകക്കു വേണ്ടി സമാഹരിച്ച സഹായധനം എം.എല്‍.എ. കൈമാറി. പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച വിംസ് ജീവനക്കാരന്‍ പ്രനൂപിനെ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു . യൂണിയൻ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി എം.ജെ. ജിനേഷ്, ട്രഷറര്‍ കെ.എസ്. അനൂപ്, യൂണിയന്‍ കോര്‍ഡിനേറ്റര്‍ വിജി വടക്കൂട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബി.സുരേഷ് ബാബു പതാക ഉയര്‍ത്തി. ജീവനക്കാരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം എച്ച്.ആര്‍ വിഭാഗം മേധാവി സംഗീത സൂസന് നല്‍കി. 
യൂണിയൻ ഭാരവാഹികൾ : പ്രസിഡന്റ്‌ ബി.സുരേഷ് ബാബു, വർക്കിംഗ്‌ പ്രസിഡന്റ്‌ ആർ.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ്‌മാർ : ദിലീപ് പി കെ, ജിനു കെ വി, സദ്ദാം ഹുസൈൻ, ജനറൽ സെക്രട്ടറി ജിനേഷ് എം ജെ, കോർഡിനേറ്റർ വിജി വടക്കൂട്ടിൽ, ജോയിന്റ് സെക്രട്ടറിമാർ : ടിറ്റോ വർഗീസ്, ലിജേഷ് വിക്ടർ, വിദ്യ കെ എൻ, ട്രഷറർ അനൂപ് കെ എസ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *