April 24, 2026

ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഹിന്ദി പക്ഷാചരണം നടത്തി

0
IMG-20210915-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഹിന്ദി പക്ഷാചരണം നടത്തി. പ്രശസ്ത ഉപന്യാസകാരി ഡോ.മോനിക്കാദേവി ഹിന്ദി പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാര്‍ സഭ ഗവേഷണ വിഭാഗം മേധാവി ഡോ.പി.രാധിക മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീ.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 28 വരെ കേരളത്തിലെ മുഴുവന്‍ ജില്ലയിലേയും വിദ്യാര്‍ത്ഥികള്‍ക്കും,അധ്യാപകര്‍ക്കും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അക്കാദമിക് കണ്‍വീനര്‍ ഡോ.എം.ഗോവിന്ദരാജ് ജോ.സെക്രട്ടറി ശ്രവിനോദ് കുരുവംബലം എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനം മഞ്ചിന്റെ യൂ ട്യൂബ് ചാനലില്‍ ലൈവ് നല്‍കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *