October 14, 2026

ചുളളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഇന്‍വര്‍ട്ടര്‍ നല്‍കി

0
1631625064426.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: എം.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ ചുളളിയോട് സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കായി സ്ഥാപിച്ച് നല്‍കിയ ഇന്‍വര്‍ട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം സുല്‍ത്താന്‍ ബത്തേരി എംഎല്‍എ. ഐ.സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു,
എം.എസ്.എസ്.പ്രസിഡന്റ് എ.ജി.മുഹമ്മദ് ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി യു.എ.മനാഫ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ ഉഷാ വേലായുധന്‍, എം.എസ്.എസ്.സംസ്ഥാന സമിതി അംഗം അബ്ദുസ്സലാം നീലിക്കണ്ടി, എം.എസ്.എസ് ഭാരവാഹികളായ അബ്ദുല്ല പൊന്നാരത്ത്, എ.കെ.എ റഹീം, എം.ടി അബ്ദുല്ല, എം. ഹംസ, പി.സെയ്ഫുദ്ദീന്‍, സി.ഉസ്മാന്‍ ഹാജി പ്രസംഗിച്ചു.
ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഗീത സ്വാഗതവും, യൂത്ത് വിംഗ് പ്രസിഡന്റ് ഫിനോസ് കക്കോടന്‍ നന്ദിയും പറഞ്ഞു,
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *