പാണ്ടിക്കടവ് ചാമാടിപ്പോയില്‍ ചങ്ങാടക്കടവ് റോഡിനോട് അവഗണന; യു ഡി എഫ് പ്രതിഷേധ ധര്‍ണ നടത്തി
മാനന്തവാടി: പാണ്ടിക്കടവ് ചാമാടിപ്പോയില്‍ ചങ്ങാടക്കടവ് റോഡിനോടുള്ള റീബില്‍ഡ് കേരളയുടെ അവഗണനക്കതിരെ പാണ്ടിക്കടവില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. 2018ല്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയ ഈ റോഡില്‍ മറ്റൊരു ഫണ്ട് പോലും ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. 2009ലും 2021ലും പഞ്ചായത്ത് ഈ റോഡിന് തുക വകയിരുത്തിയെങ്കിലും റീബില്‍ഡ് കേരള ഏറ്റെടുത്ത കാരണത്താല്‍ തുക മാറ്റിവെക്കേണ്ടി വന്നു. എടവക പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ റോഡ് എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കുന്നതിന് റീബില്‍ഡ് കേരള അടിയന്തരമായി നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യം ഉയര്‍ത്തിയാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണ പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജില്‍സന്‍ തൂപ്പുങ്കര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വിനോദ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. വികസകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് പടകൂട്ടില്‍, ശിഹാബ് മലബാര്‍ ഗിരിജാ സുധാകരന്‍, ജോഷി വാണാക്കുടി, ഷൈനി ജോര്‍ജ്, മുസ്തഫ തയ്യുള്ളതില്‍, അബ്ദുള്ള പാണ്ടിക്കടവ്, എ എം രാജു തുടങ്ങിയവര്‍ സംസാരിച്ചു
Leave a Reply