August 10, 2026

ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ്; 636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (17.09.21) 639 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110879 ആയി. 101991 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7815 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6412 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 73, മീനങ്ങാടി 71, ബത്തേരി 60, പനമരം 39, നൂല്‍പ്പുഴ 30, മുട്ടില്‍, പടിഞ്ഞാറത്തറ 29 വീതം, തവിഞ്ഞാല്‍ 28, തൊണ്ടര്‍നാട് 27, കല്‍പ്പറ്റ 25, അമ്പലവയല്‍ 22, നെന്‍മേനി, തിരുനെല്ലി 20 വീതം, മേപ്പാടി, പൂതാടി, പുല്‍പ്പള്ളി 19 വീതം, വെള്ളമുണ്ട 17, മൂപ്പൈനാട് 16, എടവക 14, കോട്ടത്തറ, വൈത്തിരി 11 വീതം, തരിയോട് 10, മുള്ളന്‍കൊല്ലി, പൊഴുതന 9 വീതം, കണിയാമ്പറ്റ 8, വെങ്ങപ്പള്ളി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ 2 തമിഴ്‌നാട് സ്വദേശികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*663 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 48 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 615 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*2173 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.09.21) പുതുതായി നിരീക്ഷണത്തിലായത് 2173 പേരാണ്. 2408 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23341 പേര്‍. ഇന്ന് പുതുതായി 70 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2618 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 754162 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 748018 എണ്ണത്തിന്റെ ഫലം ലഭിച്ചു. 637139 പേര്‍ നെഗറ്റീവും 110879 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *