എസ്എസ്എൽസി പ്ലസ് ടു വിഎച്ച്എസ്ഇ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


Ad
സുൽത്താൻ ബത്തേരി: സർവ്വജന വി എച്ച് എസ് സി യിൽ വിജയരഥം എന്നപേരിൽ 2013 മുതൽ ആരംഭിച്ച വിദ്യാഭ്യാസ പോഷണ പരിപാടിയായ വിജയരഥം പദ്ധതിയുടെ ഭാഗമായി 2021 മാർച്ച് എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും 100% നേടിയ ബാച്ചിനെയും പി ടി എ യുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ചടങ്ങ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി . വാർഡ് കൗൺസിലർ ജംഷീർ അലി വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. നഗരസഭാ കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ അസീസ് മാടാല അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിൻസിപ്പൽ പി എ അബ്ദുൽ നാസർ, സ്വാഗതവും പ്രധാനാധ്യാപിക ജിജി ജേക്കബ് നന്ദി അറിയിച്ചു. ചടങ്ങിൽ വി എം ഷാജി , ബഷീർ കെ ,തോമസ് വി വി, എം പി ടി എ പ്രസിഡണ്ട് സക്കീനാ നാസർ, ഗീതാഞ്ജലി കെ , ആര്യ മനോജ്, ഷാർഹ എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *