March 29, 2024

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ്; വൈറലായി ‘തൂമഞ്ഞിൻ മേലാപ്പിട്ടൊരു’ തീം സോംഗ്

0
Img 20210918 Wa0016.jpg
മേപ്പാടി: വയനാടൻ പ്രകൃതി ചാരുതയുടെയും പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരങ്ങളുടെയുമെല്ലാം കുളിർമ ചൊരിയുന്ന വരികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗം. എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന്റെ മുന്നോടിയായി ഹുസൈൻ ബുഖാരി പൊന്മള രചനയും സംഗീതവും നിര്‍വഹിച്ച് അജ്മല്‍ പടപ്പറമ്പ് ശബ്ദം നല്‍കിയ തീം സോംഗാണ് കാഴ്ചക്കാരുടെ മനം കുളിര്‍പ്പിച്ച് വൈറലായിരിക്കുന്നത്. 
ടിപ്പു സുൽത്താൻറെ പടയും പടയോട്ടവും വെള്ളക്കാരുടെ പതനവുമെല്ലാം വരികളിൽ കടന്നുവരുന്നു. തുടർന്നുള്ള വരികളിൽ വയനാടിൻറെ അകം വിശേഷങ്ങൾ പച്ചയായി അവതരിപ്പിക്കുന്നുണ്ട്. മനം കവരുന്ന പ്രകൃതി സൗന്ദര്യവും മഞ്ഞിൽ പൊതിഞ്ഞ മലനിരകളുംപട്ടുവിരിച്ച തേയിലത്തോട്ടങ്ങളും വയനാട് ചുരത്തിൻ്റെ വശ്യ ചാരുതയും തണുപ്പിൽ വിരിഞ്ഞ കാടും മേടും വയനാടൻ സുഗന്ധദ്രവ്യങ്ങളും കബനി പുഴയുടെ മനോഹാര്യതയും മറ്റു വയനാടൻ സംസ്കാരങ്ങളെ കുറിച്ചും വാചാലമാകുന്നുണ്ട് തീം സോങ്. ഫാരിസ് മാനന്തവാടിയുടെ എഡിറ്റിങ്ങും കോഡിനേഷനും ദൃശ്യചാരുത വർദ്ധിപ്പിക്കുകയും ചെയ്തതോടെയാണ് വീഡിയോ ജനശ്രദ്ധ ആകർഷിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *