‘പോഷൻ മാഹ്’ പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു


Ad
അമ്പലവയൽ : വയനാട് കൃഷിവിജ്ഞാനകേന്ദ്രം, കുടുംബശ്രീ, ഇഫ്കോ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ച് 'പോഷൻ മാഹ്' പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് സി കെ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെ വി കെ കോഡിനേറ്റർ ഡോ. അലൻ തോമസ് അധ്യക്ഷനായി.ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് കൃഷിയിലൂടെ പോഷക സമൃദ്ധമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യത്തോടെ പോഷൻ മാഹ് എന്ന പദ്ധതി കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വഴി എല്ലാവർഷവും നടപ്പാക്കുന്നുണ്ട് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ 41 കുടുംബശ്രീ വനിതാ കർഷകർ പങ്കെടുത്തു. ഡോ.എൻ ഇ സഫിയ,ഡോ. ദീപാ റാണി തുടങ്ങിയവർ പരിശീലന ക്ലാസുകൾ നയിച്ചു. പങ്കെടുത്ത കർഷകർക്ക് ഫലവൃക്ഷതൈകൾ പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *