കേരളത്തിലെയും കർണാടകത്തിലെയും ഇഞ്ചി വ്യാപാരികളുടെ സംയുക്തയോഗം നാളെ


Ad
മാനന്തവാടി: കേരളത്തിലെയും കർണാടകത്തിലെയും ഇഞ്ചി വ്യാപാരികളുടെ സംയുക്തയോഗം 19 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് മൈസൂർ ജില്ലയിലെ ഹാൻ്റ് പോസ്റ്റിലെ കബനി ഓഡിറ്റോറിയത്തിൽ  ചേരും, കുടക് , മൈസൂർ ജില്ലകളിലായി 100 കണക്കിന് ഇഞ്ചി വ്യാപാരികൾ ഉണ്ട്, വയനാട് ജില്ലയിലും 100 കണക്കിന് പേരാണ് വ്യാപാര മേഖലയിൽ ഉള്ളത്.

ഇഞ്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികളും വെല്ലുവിളികളും ചർച്ച ചെയ്ത് ഈ മേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ഇഞ്ചി വ്യാപാരികൾക്കും അതുമായി ബന്ധപ്പെട്ടവർക്കും ഒരു സംഘടന രൂപീകരിക്കുകയുമാണ് ലക്ഷ്യം,
മലയാളികളായ ആയിരക്കണക്കിനാളുകളുടെ ജീവനോപാധിയാണ് ഇഞ്ചി കൃഷിയും വിപണനവും,
പലവിധ ചൂഷണങ്ങൾക്കും അനാവശ്യ മത്സരങ്ങൾക്കും ഇടയിൽ ഈ മേഖല കടുത്ത വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്,
ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുകയും സംഘടിതമായി കൂട്ടായ്മ രൂപീകരിച്ച് പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് ഈ മേഖലക്ക് ഉണർവ്വുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകരായ സാബു ഐപ്പ്, മഷൂദ്, ടി, കെ ജി.ടി സത്യൻ എന്നിവർ അറിയിച്ചു,
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *