April 24, 2024

ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണം; എസ്.ടി.യു, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
Img 20210919 Wa0011.jpg
കല്‍പ്പറ്റ: ചുമട്ട് തൊഴിലാളികളുടെ തൊഴിലും വേതനവും നഷ്ടപ്പെടുത്തുന്ന നയത്തില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്‍മാറണമെന്ന് എസ് ടി യു ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും പാചകവാതക വില വര്‍ദ്ധനവും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. 27-ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഭാരവാഹികളായി സി.മൊയ്തീന്‍ കുട്ടി ( ജില്ലാ പ്രസിഡണ്ട് ), സി.മുഹമ്മദ് ഇസ്മയില്‍ ( ജില്ലാ ജനറല്‍ സെക്രട്ടറി), അബ്ദുള്ള മാടക്കര (ട്രഷറര്‍ ), സി. കുഞ്ഞബ്ദുള്ള ,എ.പി.ഹമീദ് ,അബ്ദുറഹ്മാന്‍ ആയങ്കി ,എം.അലി ,സി.ഫൗസിടീച്ചര്‍ ,നാസര്‍ പട്ടത്ത് ,കെ അബ്ദുറഹ്മാന്‍ ( വൈസ് പ്രസിഡണ്ടുമാര്‍), ടി.ഹംസ ,അബു ഗൂഢലായി, ഇ.അബ്ദുറഹ്മാന്‍, നസീമ മങ്ങാടന്‍ ,ഇ.ബഷീര്‍, തൈത്തൊടി ഇബ്രാഹിം (സെക്രട്ടറിമാര്‍ ), പി.വി.കുഞ്ഞിമുഹമ്മദ് ,സി.അലവി കുട്ടി, പാറക്കല്‍ മുഹമ്മദ്, റസിയ മുസ്തഫ (ജില്ലാ സെക്രട്ടറിയറ്റ് മെംബര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ കല്ലടി അബൂബക്കര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *