April 24, 2026

ബസ്സുകളുടെ റോഡ് ടാക്‌സ് പൂര്‍ണമായും ഒഴിവാക്കണം; ടി.സിദ്ധിഖ് എം എല്‍ എ

0
6aa1d48c-2a44-4aed-8d4f-b005198ecc51.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോവിഡ് മഹാമാരി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ്സുകളുടെ റോസ് ടാക്‌സ് പൂര്‍ണമായും ഒഴിവാക്കണമെന്ന് കല്‍പ്പറ്റ മണ്ഡലം എം എല്‍ എ ടി .സിദ്ധിഖ് ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ വൈത്തിരി താലൂക്ക് ഓഫീസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡണ്ട് ടി.അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.എ.മാത്യൂ സ്വാഗതം പറഞ്ഞു.ബസ്സുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രകമ്മീഷന്‍ റിപ്പോര്‍ട്ട് അത്യാവശ്യമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു: പി ബിഒ എ ജില്ലാ പ്രസിഡണ്ട് എം എല്‍ എ ഹാരാര്‍പ്പണം ചെയ്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചു.രഞ്ജിത്ത് റാം മുരളീധരന്‍ ,
 പി.കെ.രാജശേഖരന്‍, പി.വീരാന്‍ കുട്ടി ഹാജി ,എ.വി.പൈലി ,എന്‍.ജെ.ചാക്കോ, ടി.എന്‍.സുരേന്ദ്രന്‍, കെ.കെ.വിശ്വനാഥന്‍ ,കെ .ടി.ജോര്‍ജ്ജ് തോമസ്, ടി.നൗഷാദ് മുബാറക്ക് എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *