September 1, 2026

കമ്മന ഗോത്ര ദീപം വായനശാല, സ്പെഷ്യൽ ട്രെയിനിങ് സെന്റർ, ബി ആർ സി മാനന്തവാടി എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക മുള ദിനം ആചരിച്ചു

0
bc650fbb-97d3-41e7-94b6-878bf5f7204b.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കമ്മന ഗോത്ര ദീപം വായനശാല ,സ്പെഷ്യൽ ട്രെയിനിങ് സെന്റർ (STC)ബി ആർ സി മാനന്തവാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക മുള ദിനം ആചരിച്ചു. ഗോത്ര ദീപം വായനശാല കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ കെ ആർ പ്രദീഷിന്റെ നേതൃത്വത്തിൽ കുട്ടികൾ കബനീ തീരത്ത് മുള തൈകൾ നട്ടായിരുന്നു ദിനചാരണം. തുടർന്ന് ഓൺലൈനിലൂടെ നടന്ന ദിനാചാരണ പരിപാടി സമഗ്ര ശിക്ഷ മാനന്തവാടി ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ കെ എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മുള ഉത്പന്ന നിർമാണ വിദഗ്ദനുമായ നൂർ മുഹമ്മദ്‌ മുഖ്യാഥിതിയായി. ചടങ്ങിൽ വിദ്യാ വളണ്ടിയർ കെ.ആർ.ഷിജു ,ചന്ദ്രൻ ,വിദ്യാർത്ഥികളായ അനീഷ്മ, അനുഷ്മ എന്നിവർ സംസാരിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം മുളദിനം ശ്രദ്ധേയമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *