April 19, 2024

മീനങ്ങാടി ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം ഭൂമിയിൽ സ്വകാര്യ വ്യക്തി അനധികൃതമായി നടത്തിയ കെെയ്യേറ്റം ഒഴിപ്പിച്ചു

0
Img 20210919 Wa0057.jpg
മീനങ്ങാടി: സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വെച്ചിരുന്ന മീനങ്ങാടി ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം ഭൂമിയിലെ കെെയ്യേറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒഴിപ്പിച്ചു. അനധികൃതമായി നാട്ടിയ വേലിക്കാലുകൾ പിഴുതിമാറ്റി സ്റ്റേഡിയം ഭൂമിയിൽ ബോർഡ് സ്ഥാപിച്ചു. റീ സർവ്വേ 620/4ലെ 0.6065 ഹെക്ടർ കൈയ്യേറ്റം ആണ് ഒഴിപ്പിച്ചത്.1989 ൽപുറക്കാടി വില്ലേജ് ഓഫീസർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിൽ സ്റ്റേഡിയം 6 ഏക്കർ 99 സെന്റിന് നാളിതുവരെ പഞ്ചായത്ത് നികുതി അടച്ചു പോരുന്നതാണ്. പുറക്കാടി വില്ലേജ് ഓഫീസിലെ ബീ ടി ആറിൽ പുറമ്പോക്കെന്നും പഞ്ചായത്ത് വക സ്റ്റേഡിയം എന്നും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
 ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നടന്ന വിജിലൻസ് അന്വേഷണത്തിൽ 620/4ൽ0.2562ഹെക്ടർ ഭൂമി. സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്നത് വീണ്ടെടുക്കുവാനും കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാനും ആവശ്യപ്പെട്ടിരുന്നു.മേൽ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും തുടർനടപടികൾ സ്വീകരിച്ച് സർക്കാറിനെയും വിജിലൻസിനെയും ജില്ലാ കളക്ടർ അറിയിക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു പഞ്ചായത്ത് നികുതി അടച്ചു വരുന്ന620/4 ലെ 0.6065 ഹെക്ടർഭൂമിയിലൂടയാണ് 1994ൽ പഞ്ചായത്ത് നൽകിയ സ്റ്റേഡിയം പ്രേപ്പോസലിൽ 400 മീറ്റർ ട്രാക്ക് കടന്നു പോകുന്നത്. ആയതിനാൽ സ്റ്റേഡിയം വികസനത്തിന് ഈ ഭൂമി അത്യന്തപേക്ഷിതമാണ്.
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച ഒട്ടനവധി ഫുട്‌ബോൾ താരങ്ങൾ പന്ത് തട്ടി വളർന്നതും കായിക താരങ്ങൾ പുതിയ ഉയരവും വേഗവും കുറിച്ചത് ഈ ഗ്രൗണ്ടിലാണ്. മേൽ ഭൂമി നഷ്ടപ്പെട്ടതോടെ സ്റ്റേഡിയത്തിന്റെ വികസനം പൂർണമായി തടസപ്പെട്ടു. കൈയ്യേറ്റം ഒഴിപ്പിച്ചതോടെ മീനങ്ങാടിയുടെ കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *