April 24, 2026

വാളൽ യു. പി. സ്കൂൾ കരിയർ വെബിനാർ നടത്തി

0
IMG-20210920-WA0062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: ഏറ്റവും നൂതനമായ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്താനും കരിയർ മേഖലയെ പഠിക്കാനും സാഹചര്യമൊരുക്കി വാളൽ യു.പി. സ്കൂൾ. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഉന്നതപഠനം, തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് കരിയർ വെബിനാർ നടത്തി.
 പ്രശസ്ത കരിയർ കോച്ചും ട്രെയിനറുമായ കെ.എച്ച്. ജെറീഷ് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. എൻ. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ജോസ് ഞാറക്കുളം ഉദ്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ എ.പി. സാലിഹ് സ്വാഗതവും എം. എ. സൈബുന്നിസ ടീച്ചർ നന്ദിയും പറഞ്ഞു. സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *