April 26, 2024

വയനാട് ജില്ലയില്‍ 237 പേര്‍ക്ക് കൂടി കോവിഡ്; 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 234 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.9

0
Covid.1.1058953.jpg
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (21.09.21) 237 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 801 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.9 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 234 പേർക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112521 ആയി. 105326 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6516 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5294 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പൊഴുതന 35, ബത്തേരി 31, മേപ്പാടി 23, കൽപ്പറ്റ, വൈത്തിരി 17 വീതം , നെൻമേനി, നൂൽപ്പുഴ 13 വീതം, മാനന്തവാടി, മുട്ടിൽ 11 വീതം, അമ്പലവയൽ 9, മൂപ്പൈനാട്, പനമരം 6 വീതം, കണിയാമ്പറ്റ, മീനങ്ങാടി, പൂതാടി 5 വീതം, എടവക, തരിയോട് 4 വീതം, കോട്ടത്തറ, മുള്ളൻകൊല്ലി, പുൽപ്പള്ളി, തവിഞ്ഞാൽ, തിരുനെല്ലി 3 വീതം, വെള്ളമുണ്ട 2, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ കുവൈറ്റിൽ നിന്നും വന്ന തിരുനെല്ലി സ്വദേശിക്കും ഹിമാചൽപ്രദേശിൽ നിന്നും വന്ന കൽപ്പറ്റ സ്വദേശിക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചു.
*801 പേർക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിലായിരുന്ന 57 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 744 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
*1263 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.09.21) പുതുതായി നിരീക്ഷണത്തിലായത് 1263 പേരാണ്. 2259 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 19689 പേര്‍. ഇന്ന് പുതുതായി 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3633 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 764541 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 758470 എണ്ണത്തിന്റെ ഫലം ലഭിച്ചു. 645949 പേര്‍ നെഗറ്റീവും 112521 പേര്‍ പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *