April 20, 2024

യു ഡി എഫ് നിയോജകമണ്ഡലം തല ധര്‍ണ 25ന്

0
Img 20210921 Wa0063.jpg
കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍, പാചകവാതന വിലവര്‍ധനക്കെതിരെയും, മരംകൊള്ളകേസ് അടിമറിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ നീക്കത്തിനുമെതിരെ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25ന് ധര്‍ണ നടത്തുമെന്ന് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മാനന്തവാടി ആര്‍ഡി ഓഫീസിന് മുമ്പില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പി കെ ജയലക്ഷ്മിയും, സുല്‍ത്താന്‍ ബത്തേരിയില്‍ മിനിസിവില്‍ സ്റ്റേഷന് മുമ്പില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും, കല്‍പ്പറ്റയില്‍ കൃഷിഓഫീസിന് മുമ്പില്‍ ഉച്ചക്ക് 2 മണിക്ക് ഡോ. എം കെ മുനീര്‍ എം എല്‍ എയും ധര്‍ണ ഉദ്ഘാടനം ചെയ്യും. കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായിരുന്ന അഡ്വ. ജോഷി സിറിയക്കിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വെച്ച ധര്‍ണയാണ് 25ന് നടക്കുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *