April 24, 2026

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ 29ന് ജില്ലയില്‍

0
k-sudhakaran.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സെപ്റ്റംബര്‍ 29ന് ബുധനാഴ്ച വയനാട്ടില്‍. നേരത്തെ 25ന് നിശ്ചയിച്ച പരിപാടി എ ഐ സി സി സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വറിന്റെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് 29-ലേക്ക് മാറ്റിയത്. 29ന് ഉച്ചക്ക് രണ്ട് മണിക്ക് ലക്കിടിയിലെത്തുന്ന സുധാകരനെ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കല്‍പ്പറ്റയിലേക്ക് ആനയിക്കും. ഡി സി സി ഓഫീസ് സന്ദര്‍ശനത്തിന് ശേഷം, കൈനാട്ടിയിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെയും, ജനപ്രതിനിധികളുടെയും യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *