June 24, 2026

വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി; നാല് പേർക്കെതിരെ പോലീസ് കേസെടുത്തു

0
policee.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വീട്ടിൽ കയറി ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണി. വീട്ടുകാരുടെ പരാതിയിൽ മാനന്തവാടി പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. എടവക പാണ്ടികടവ് ചാമാടിപൊയിൽ മുരികോളി റിയാസിനെയും കുടുംബത്തെയുമാണ് നാലംഗ സംഘം ഭീഷണിപ്പെടുത്തിയത്. ക്വട്ടേഷൻ സംഘമാണ് ഭീഷണിപ്പെടുത്തിയതെന്ന് റിയാസ്. കൊട്ടേഷൻ സംഘം പണം ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്. 25,000 രൂപ ആവശ്യപ്പെട്ടാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത് , ഈ സമയം വീട്ടിൽ റിയാസിന്റെ ഭാര്യ, ഉമ്മ , കുട്ടികൾ എന്നിവരാണ് ഉണ്ടായിരുന്നത് . സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സഹിതം റിയാസ് മാനന്തവാടി പോലീസിൽ പരാതി നൽകി. കാറിലെത്തിയ നാലംഗ സംഘത്തിൽ ക്രിമിനൽ സംഘമാണ് ഉണ്ടായിരുന്നതെന്നും പണം നൽകിയില്ലെങ്കിൽ കൈ കാലുകൾ വെട്ടുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി റിയാസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *