April 20, 2024

മത വർഗ്ഗീയ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തണം; സംസ്കാരിക പ്രവർത്തകർ

0
Img 20210923 Wa0007.jpg

റിപ്പോർട്ട് : സി.ഡി.സുനീഷ്
തൃശൂർ : സമൂഹത്തിൻ്റെ അടിത്തട്ടിൽ ഭയാനകമായ രീതിയിൽ മതപരമായ പിളർപ്പുകൾ സൃഷ്ടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്നു വരുന്നത്. ഇരുളുന്നതും വെളുക്കുന്നതും പോലെ സ്വാഭാവികമായ സംഭവിക്കുന്നതല്ല ഇതൊന്നും. അമാനവികമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി, ചില ഛിദ്ര ശക്തികൾ ആസൂത്രിതവും സംഘടിതവുമായി ചെയ്തു കൊണ്ടിരിക്കുന്നതാണ്.  
  
വല്ലപ്പോഴുമുള്ള ചില അപസ്വരങ്ങളൊഴിച്ചാൽ ക്രിസ്ത്വബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകൾ മുതൽ ജൂത, ക്രിസ്ത്യൻ, ഹിന്ദു , മുസ്ലിം തുടങ്ങിയ മതങ്ങളെല്ലാം അവരവരുടെ വിശ്വാസാചാരങ്ങൾ സംരക്ഷിച്ചു തന്നെ ഏകോദര സഹോദരങ്ങളെ പോലെ ഇവിടെ ജീവിച്ചു പോന്നിട്ടുണ്ട്. ജാതിയുടെയും മറ്റും പേരിൽ തുടർന്ന നിശ്ശബ്ദ പീഡനങ്ങളെ വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്.
കുറച്ചു ദശകങ്ങളായി ഈ ദേശ പാരമ്പര്യങ്ങൾക്കെതിരായ ചില ശക്തികൾ പ്രവർത്തിക്കുന്നതു കൊണ്ടു കൂടിയാകാം ഇടക്കിടക്ക് മതങ്ങൾക്കെല്ലാമിടയിൽ ചില പൊട്ടിത്തെറികളുണ്ടാകുന്നത്. 
സമ്മിശ്ര സംസ്കാരങ്ങളുടെ സമ്മിശ്രഭൂമികയാണ് ഇന്ത്യാ എന്ന വസ്തുത നമ്മുടെ ഭരണഘടന അടിവരയിട്ടുറപ്പിച്ചിട്ടുള്ളതാണ്. ആധുനിക – ജനാധിപത്യ – ഇന്ത്യയുടെ ജിവൻ കുടികൊള്ളുന്നത് ഈ തിരിച്ചറിവിലാണ്. ഈ കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതിൽ കേരളം എന്നും ഇന്ത്യക്ക് മാതൃകയായി വർത്തിച്ചിട്ടുമുണ്ട്.
 വീണ്ടുമൊരിക്കൽ കൂടി കേരളത്തെ വർഗീയ വൈരങ്ങളുടെ വെടിമരുന്നറയാക്കാനുള്ള പ്രവർത്തികൾ ആരുടെ ഭാഗത്തു നിന്നായാലും സമൂഹത്തിനനുവദിച്ചു കൂടാ. ദുരിത ഭാരങ്ങൾക്കിടയിലും സമാധാന ജീവിതമാ ഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ സ്വസ്ഥത തെരുവിൽ ചോര ചിന്തി ഇല്ലാതാക്കാനുള്ള, വളരെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ ശ്രമങ്ങളെ ആരംഭത്തിലേ തടയാത്ത പക്ഷം, വൻ വിപത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു.
പരസ്പരം ബോദ്ധ്യപ്പെടുത്തിയും ആശ്ലേഷിച്ചും പിന്തുണച്ചും ഇന്ന് പടരുന്ന വർഗ്ഗീയ ഭൂതത്തെ ഉച്ഛാടനം ചെയ്യാൻ മനുഷ്യ സ്നേഹികളായ മുഴുവൻ പേരും ഒറ്റക്കും കൂട്ടായും രംഗത്തിറങ്ങണമെന്ന് ഞങ്ങളഭ്യർത്ഥിക്കുന്നു. വിശ്വാസ വൈരുദ്ധ്യങ്ങളുടെ കലാപകാലുഷ്യങ്ങളെ വിശ്വാസ സഹിഷ്ണുതയുടെ മനുഷ്യ പ്രവാഹങ്ങളെക്കൊണ്ട് കഴുകിക്കളയാനുള്ള കരുത്തും പ്രതിരോധ ശേഷിയും സമൂഹത്തിനുണ്ടാക്കിയെടുക്കാൻ ഓരോരുത്തരും സ്വമേധയാ മുമ്പോട്ടു വരണമെന്നും ഞങ്ങളഭ്യർത്ഥിക്കുന്നു.
കെ.സച്ചിദാനന്ദൻ
ഖദീജാ മുംതാസ് 
കെ.ജി ശങ്കരപ്പിള്ള
എം എൻ. കാരശ്ശേരി
കെ.ആർ.മീര
കെ.അജിത
കെ.കെ.രമ
കൽപ്പറ്റ നാരായണൻ.
എൻ.പ്രഭാകരൻ
 കെ.എം.സലീം കുമാർ
 ആലങ്കോട് ലീലാകൃഷ്ണൻ
 ജെ. ദേവിക
ഫാദർ അഗസ്റ്റിൻ വട്ടോളി
 കുട്ടി അഹമ്മദ് കുട്ടി
 ഡോ.കെ.ടി റാം മോഹൻ
സി.പി.ജോൺ
 ഡോ. ആസാദ്. 
ഡോ. പി.ജെ.ജെയിംസ്
ജോസഫ് സി മാത്യൂ
ഡോ. പി.കെ.പോക്കർ
സാവിത്രി രാജീവൻ
എൻ.എം.പിയേഴ്സൺ. ഡോ. പി. ഗീത
 അഡ്വ: ടി.ബി. മിനി
 റഫീഖ് അഹമ്മദ്
 എൻ.ശശിധരൻ
കരുണാകരൻ
കുരീപ്പുഴ ശ്രീകുമാർ
പി.എൻ.ഗോപീകൃഷ്ണൻ ടി.ഡി.രാമകൃഷ്ണൻ
 അൻവർ അലി ബിന്ദു അമ്മിണി
 ജോളീ ചിറയത്ത്
 സന്തോഷ് ഏച്ചിക്കാനം
 സി. എസ്. മുരളീ ശങ്കർ
വി.ആർ.സുധീഷ്
 വിജി പെൺകൂട്ട്
 വി.എസ് അനിൽകുമാർ ഡോ.പി.പവിത്രൻ 
കെ.അമ്മിണി വയനാട്
പി.കെ.നാണു
 വി.കെ.പ്രഭാകരൻ
 ശിവദാസ് പുറമേരി 
 പി.കെ.വേണുഗോപാലൻ
'ടി.കെ.ഉമ്മർ
ഗുലാബ് ജാൻ
 വിജയരാഘവൻ ചേലിയ 
പ്രൊഫ: കുസുമം ജോസഫ്
വി. പ്രഭാകരൻ
ചെറായി രാമദാസ്
കെ.എം.സന്തോഷ് കുമാർ
കെ.എച്ച് ഹുസ്സൈൻ
 ഡോ. ബ്രഹ്മപുത്രൻ
 ഡോ. അൻവർ അബ്ദുള്ള
 അഡ്വ: ആശാ ഉണ്ണിത്താൻ 
ഇ പി കാർത്തികേയൻ 
കെ.എം ജയ ഹരി
 കെ. സന്തോഷ് കുമാർ.
കെ.കെ.ജിൻഷു.
 പി. എം.വിനോദ്
 സുദേഷ് എം രഘു
 ഡോ. പ്രിൻസ്
എ.ടി.മോഹൻരാജ് കെ.സി ഉമേഷ് ബാബു
 പി എൻ. പ്രോവിൻ്റ്
പി.കെ.സദാനന്ദൻ
 ബിജി എബ്രഹാം 
വി. എ .ബാലകൃഷ്ണൻ
ഡോ.അബ്ദുൾ അസീസ്
എം.ബി.ജയഘോഷ്
കെ.എം ഗഫൂർ
ബാബു അബ്ദുൾ ജലീൽ
പി.എൻ.സുരൻ
സജു പ്രസക്തി
ആൻ്റോ ജോൺ
അനീഷ് മാർക്കോസ്
പി.സുധാകരൻ
ബി.ടി.വി.നാരായണൻ
പി.ഷംസുദ്ദീൻ
 മുഹമ്മദ് പ്രേരണ
എൻ.കെ.മധുസൂദനൻ
ഇ പി.അനിൽ
അജയൻ പുത്തൂർ.
 എകെ.അശോകൻ
 വി.കെ.ബാബു
കെ.പി.ചന്ദ്രൻ
ഇ.ദിനേശൻ
അഡ്വ: കസ്തൂരി ദേവൻ
അഡ്വ: ലാൽ കിഷോർ
എൻ.കെ.മുരളി.
മുഹമ്മദ് സലീം 
എൻ.വി.മുരളി
വിനോദ് ഓമശ്ശേരി കെ.എസ്.ഹരിഹരൻ,
വി.വിജയകുമാർ എസ്.ഗോപാലകൃഷ്ണൻ ദില്ലി ദാലി വിനോദ് പയ്യട,
പി.കെ.പ്രിയേഷ് കുമാർ
കെ.കെ സുരേന്ദ്രൻ. അഡ്വ.പി.കെ. നൗഷാദ് അഡ്വ.ഇ.പി.ഹംസക്കുട്ടി
അഡ്വ: സി.കെ സജീവ്
ബോബി തോമസ് അത്തായി ബാലൻ പയ്യന്നൂർ. സി.ശശി
രാജേഷ് നമ്പ്രത്ത്കര
ഇ.ജയരാമൻ.
എൻ.എ ബക്കർ
പി.കെ.രവീന്ദ്രനാഥ്
സമദ് പൂക്കാട്
ഡോ.കെ.എൻ. അജോയ് കുമാർ
നൂറുദ്ദീൻ
പി.ജെ.ബേബി. 
എം.എം.സോമശേഖരൻ
കെ. ശാന്ത
ടി. രാജീവൻ
എൻ.വി.ബാലകൃഷ്ണൻ
സി. അരവിന്ദൻ 
ഷിജു .ആർ
ഡോ.കെ.എം.ഭരതൻ
അഡ്വ.എം.സിജു
റിയാസ് കോമു
സ്കറിയാ മാത്യു
അഡ്വ.ബോബി തോമസ്
നിഷ അനിൽകുമാർ
സി.ശശി
പി.എം.ജോസഫ്
യു.സുരേഷ്
പി.കെ.വിജയൻ
കെ.രാമചന്ദ്രൻ പയ്യന്നൂർ
ഇ ഉണ്ണികൃഷ്ണൻ
ഷീജ കെ.പി.
വി. രവീന്ദ്രൻ
ടി.പി. ഇന്ദിര
ജെയിംസ് പോൾ
ഡോ.ടി.കെ.അനിൽകുമാർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *