ഇന്ത്യയിലെ വാക്സിനേഷനല്ല പ്രശ്നം, പ്രശ്നം വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടെന്ന് ബ്രിട്ടന്‍


Ad

ലണ്ടന്‍: ഇന്ത്യന്‍ വാക്സിന്‍ അംഗീകരിക്കാത്ത യുകെ നിലപാട് സമ്മര്‍ദ്ദത്താല്‍ തിരുത്തിയെങ്കിലും

തങ്ങളുടെ നിലപാടില്‍ വിശദീകരണം നല്‍കി ബ്രിട്ടണ്‍. ഇന്ത്യയിലെ വാക്സിനല്ല പ്രശ്നം വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റാണ് (Vaccine Certificate) പ്രശ്നം എന്നാണ് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേ സമയം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് ബ്രിട്ടനിലെ (UK) ഇന്ത്യന്‍ ഹൈകമ്മീഷ്ണറെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ നല്‍കിയ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വറന്‍റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ നിലപാട്. ഇന്ത്യയില്‍ ഇരട്ട ഡോസ് പൂര്‍ത്തിയാക്കിയാലും യുകെയില്‍ എത്തുന്നവര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വറന്‍റീന്‍ ഏര്‍പ്പെടുത്തുന്നതാണ് യുകെ യാത്രച്ചട്ടം. ഇത് ഒക്ടോബര്‍ 4 മുതലാണ് നിലവില്‍ വരുക.

ബ്രിട്ടീഷ് മനദണ്ഡ പ്രകാരം കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതിയാണ് ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ വാക്സിന്‍ എടുത്താല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ എടുത്തയാളുടെ വയസാണ് നല്‍കുന്നത്. ഇതാണ് യുകെ ഉന്നയിക്കുന്ന വിഷയം. സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ 10 ദിവസം നിര്‍ബന്ധിത ക്വറന്‍റീന്‍ ഏര്‍പ്പെടുത്തുന്നത് പിന്‍വലിക്കൂ എന്ന നിലപാടിലാണ് ബ്രിട്ടന്‍.

അതേ സമയം രണ്ട് ഡോസ് കൊവിഷീല്‍ഡ് അംഗീകരിക്കില്ലെന്ന നിര്‍ദേശം യുകെ പിന്‍വലിച്ചു. രണ്ട് ഡോസ് കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. ഇന്ത്യയില്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയില്‍ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് എടുത്തവരുടെ കാര്യത്തില്‍ ക്വാറന്റൈന്‍ പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *