August 30, 2026

വയനാട് ജില്ലയില്‍ 631 പേര്‍ക്ക് കൂടി കോവിഡ്; 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (23.09.21) 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.4 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 113890 ആയി. 106852 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5956 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4826 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
എടവക 52, പൂതാടി 50, വൈത്തിരി 42, കൽപ്പറ്റ 41, അമ്പലവയൽ, മീനങ്ങാടി, മേപ്പാടി 36 വീതം, നെൻമേനി 35, നൂൽപ്പുഴ, ബത്തേരി 33 വീതം, മുട്ടിൽ 31, മാനന്തവാടി 30, പൊഴുതന 29, പനമരം 24, പുൽപ്പള്ളി 22, കണിയാമ്പറ്റ 18, മുള്ളൻകൊല്ലി 16, മൂപ്പൈനാട് 14, വെള്ളമുണ്ട 13, തിരുനെല്ലി 10, വെങ്ങപ്പള്ളി 8, തരിയോട് 7, പടിഞ്ഞാറത്തറ, തവിഞ്ഞാൽ 5 വീതം, കോട്ടത്തറ 2, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതര സംസ്‌ഥാനത്തു നിന്നുമെത്തിയ 2 തമിഴ്നാട് സ്വദേശികളും രോഗബാധിതരായി.
*594 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 49 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 545 പേരുമാണ് രോഗമുക്തരായത്.
*1167 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.09.21) പുതുതായി നിരീക്ഷണത്തിലായത് 1167 പേരാണ്. 1756 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17964 പേര്‍. ഇന്ന് പുതുതായി 124 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2567 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 769479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 760117 എണ്ണത്തിന്റെ ഫലം ലഭിച്ചു. 646227 പേര്‍ നെഗറ്റീവും 113890 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *