July 14, 2026

ചിത്രരചനാ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

0
IMG-20210924-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: അന്തര്‍ദേശീയ സഹകരണദിനാഘോഷത്തോടനുബന്ധിച്ച് കേരള ബാങ്ക് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിലെ ജില്ലാതല വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കേരള ബാങ്ക് റീജിയണല്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു, നബാര്‍ഡ് കോഴിക്കോട് ഡി.ഡി.എം എ മുഹമ്മദ് റിയാസ് എന്നിവര്‍ സമ്മാന വിതരണം നടത്തി. കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷതവഹിച്ചു. ഒന്നാം വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ആര്‍ വി ആദ്യ (സെന്റ് വിന്‍സെന്റ് കോളനി ടി.ടി.ഐ കോഴിക്കോട്), എസ് ദേവാനന്ദ് (ജി.എം.യു.പി സ്‌കൂള്‍ വേളൂര്‍), ബി എസ് ആരുഷ് (ജി.എം.യു.പി സ്‌കൂള്‍ വേളൂര്‍), രണ്ടാം വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ എന്‍ കെ ദേവനന്ദ (ഗവ. ഹൈസ്‌കൂള്‍ പോയിക്കാവ്), ആര്‍.എസ് സെദ്‌ന (കാര്‍ത്തികപ്പള്ളി നമ്പര്‍ 1 യു.പി സ്‌കൂള്‍), ദേവിക ജിതേഷ് (കേന്ദ്രീയ വിദ്യാലയം നമ്പര്‍ 1 കോഴിക്കോട്) എന്നിവര്‍ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ഏറ്റുവാങ്ങി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി ബാലഗോപാലന്‍, ഐ കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ രണ്ട് വിഭാഗങ്ങളിലുമായി 69 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *