August 10, 2026

ഡിസിസി പ്രസിഡന്റ്‌ എൻ.ഡി അപ്പച്ചന് സ്വീകരണം നൽകി

0
IMG-20210924-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി പ്രസിഡന്റ്‌ എൻ.ഡി അപ്പച്ചന് സ്വീകരണം നൽകി. മേലെ അരപ്പറ്റ മദ്രസ ഹാളിൽ നടന്ന ജനറൽബോഡി യോഗം ഡിസിസി പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ പി.വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.. കെപിസിസി മെമ്പർ വി. എ. മജീദ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജഷീർ പള്ളിവയൽ, ബ്ലോക്ക്‌ സെക്രട്ടറി കണ്ടത്തിൽ ജോസ്,കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ (ഇൻചാർജ്) വി. എൻ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സീത വിജയൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി അജിത ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇസ്മയിൽ സ്വാഗതവും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിനീഷ് വർഗീസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *