June 9, 2026

തൃക്കൈപ്പറ്റ സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയം കൂദാശ ചെയ്തു

0
IMG-20210924-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ: പുതുക്കി പണിത സെൻ്റ് തോമസ് ഓർത്തോഡോക്സ് ദേവാലയം കൂദാശ ചെയ്തു. ഭദ്രാസന മെത്രാപ്പോലീത്ത അബ്രഹാം മോർ എപ്പിഫാനിയോസ്, അലക്സിയോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ ജോഷ്വാ മോർ നിക്കോദിമോസ് മെത്രാപ്പോലീത്ത
 എന്നിവർ മുഖ്യകാർമികത്വവും ,ഭദ്രാസനത്തിലെ വിവിധ വൈദികർ സഹ കാർമികത്വവും വഹിച്ചു.
കൂദാശക്ക് ശേഷം നടന്ന പൊതു സമ്മേളനം അഡ്വ. ടി. സിദ്ദീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ഭദ്രാസന മെത്രാപ്പോലീത്ത 
 അബ്രഹാം മോർ എപ്പിഫാനിയോസ് അധ്യക്ഷത വഹിച്ചു.അലക്സിയോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
മുൻ വികാരിമാരെ ആദരിക്കൽ ഡോ.ജോഷ്വാ മോർ നിക്കോദിമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
വികാരി ഫാ. വർഗീസ് എ ബ്രഹാം, ബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ടി.എം കുര്യാക്കോസ്, ഫാ. ജോസ് പുളിന്താനം, വാർഡ് മെമ്പർ സി. ശ്രീജു ,ബിജുകുര്യൻ, ബി.പി ബെന്നി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *