October 13, 2026

നിരീക്ഷണത്തിനായി വനത്തിൽ സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

0
acd2d383-1f37-4e49-9062-36b788c991c2.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : കടുവകളെ നിരീക്ഷിക്കാൻ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആനപന്തി ഭാഗത്ത് സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ മോഷ്ടിച്ച കേസിലെ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ചീയമ്പം 73 സ്വദേശികളായ ബൊമ്മൻ, ബിജു, കുട്ടൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 17നാണ് കടുവാ സെൻസസിന് സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ മോഷണം പോയത്. ഇവരുടെ പക്കൽ നിന്നും മോഷണം പോയ രണ്ട് ക്യാമറ ട്രാപ്പുകളും മെമ്മറി കാർഡ് സഹിതം കണ്ടെത്തി. പ്രതികളെ സുൽത്താൻബത്തേരി കോടതിയിൽ ഹാജരാക്കി. മോഷണക്കുറ്റത്തിന് പ്രതികൾക്കെതിരെ കേണിച്ചിറ പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി ആർടിഒ കെ വി ആനന്ദ്, സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരൻ, മോഹനൻ, ഫോറസ്റ്റ് ഓഫീസർ ശരത് പി പി , ജീവിത്ത് ചന്ദ്രൻ, ജയേഷ് പി ജെ എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *