April 26, 2024

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി

0
Img 20210925 Wa0059.jpg
കൽപ്പറ്റ: ഐ.ഐ.ടി കാണ്‍പൂര്‍, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ നടത്തുന്ന മിഷന്‍ ഭാരത് ഒ2 പദ്ധതിയുടെ ഭാഗമായി തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് 7 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കായി 20 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെയും, പ്ലാന്റുകളുടെയും തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ഐ.ടി കാണ്‍പൂര്‍ മിഷന്‍ ഭാരത് ഒ2 പദ്ധതി തുടങ്ങിയത്. ഐ.ഐ.ടി കാണ്‍പൂര്‍ ഇന്നൊവേഷന്‍ & ഇന്‍കുബേഷന്‍ പ്രൊഫ. അമിതാഭ ബന്ദ്യോപാധ്യായ, എഫ്.ഐ.ആര്‍.എസ്.ടി – ഐ.ഐ.ടി.കെ ഡയറക്ടറും, ഐ.3.ജി അഡൈ്വസറി നെറ്റ്വര്‍ക്ക് ചെയര്‍മാനുമായ ശ്രീകാന്ത് ശാസ്ത്രി, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് മേധാവി രാഹുല്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 
കേന്ദ്ര സര്‍ക്കാര്‍, ഐ.ഐ.ടി കാണ്‍പൂരുമായി സംയോജിച്ച്, സീനിയര്‍ മാനേജര്‍ (പ്രോജക്ട്‌സ്) അന്കിത് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ ആദിവാസി വിഭാഗങ്ങളുടെ പുരോഗതിയ്ക്കായി നടപ്പിലാക്കുന്ന ടെക്ക് ഫോര്‍ ട്രൈബല്‍സ് പദ്ധതിയും ജില്ലയില്‍ നടന്നു വരുന്നുണ്ട്. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അദ്ധ്യക്ഷത വഹിച്ചു. ഐ.ഐ.ടി കാണ്‍പൂരിനെ പ്രതിനിധീകരിച്ച് റോബിന്‍ ഫിലിപ്പ്, അക്ബര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *