April 24, 2026

ആസാദി കാ അമൃത് മഹോത്സവ് ; കൽപ്പറ്റ നഗരസഭയിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി

0
IMG-20210926-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റ 75-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി 26.09. 2021 മുതല്‍ ഒരാഴ്ച്ച കാലം നീണ്ട് നില്‍ക്കുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക് കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമായി.
ഇന്ന് രാവിലെ 11 മണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചുകൊണ്ടാണ് പരിപാടി തുടക്കം കുറിച്ചത്.
നഗരസഭയിലെ ഏറ്റവും മികച്ച ശുചീകരണ തൊഴിലാളികളായി തെരഞ്ഞെടുത്ത ഭാസ്‌ക്കരന്‍, പ്രജി എന്നവര്‍ക്കുള്ള ഉപഹാരം നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് വിതരണം ചെയ്തു.
വരും ദിവസങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടും.
പരിപാടിയില്‍ നഗരസഭാ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ അധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ ഐസക്ക്, ജൈനാ ജോയി, സരോജിനി ഓമ്പത്ത് എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍ സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതവും മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍ നന്ദിയും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *