April 24, 2026

ഹർത്താൽ ദിനത്തിലും ജോലിക്ക് എത്തി കെ എസ് ആർ ടി സി ജീവനക്കാർ പ്രതിഷേധ സമരം നടത്തി

0
IMG-20210928-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
കഴിഞ്ഞ 10 വർഷത്തിലേറെയായി ശമ്പള പരിഷ്ക്കരണം നടത്താത്തതിലും ഉള്ള തുച്ഛ ശമ്പളം പോലും കൃത്യമായി തരാത്തതിലും പ്രതിഷേധിച്ച് കെ എസ് ആർ ടി സി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാർ ഹർത്താൽ ദിനത്തിലും ജോലിക്ക് ഹാജരായി വ്യത്യസ്ത പ്രതിഷേധ സമരം നടത്തി.

'കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം തങ്ങളുടെ ദുരവസ്ഥയും പൊതുജന ശ്രദ്ധയിൽ പെടുത്തുക' എന്ന ലക്ഷ്യത്തോടെയാണ് “ഒറ്റക്കല്ല ഒരുമിച്ച് ” എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്.
കേരളത്തിലെ വിവിധ ഡിപ്പോകളിലും പ്രതിഷേധ സൂചകമായി, സാധാരണ ഹർത്താൽ ദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജീവനക്കാർ കൂട്ടത്തോടെ ജോലിക്ക് ഹാജരായി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *