May 7, 2024

ബാഡ്മിന്റൺ വിജയിയെ അനുമോദിച്ചു

0
Badminton Ninu.jpeg
ബത്തേരി : സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ 7- ആം ക്ലാസ് വിദ്യാർത്ഥിയും വയനാട് ജില്ലാ അണ്ടർ-13, അണ്ടർ-15 സീനിയർ, വനിതാ വിഭാഗങ്ങളിൽ ജേതാവുമായ നീനു മരിയ തോമസിനെ ആദരിച്ചു . അനുമോദന യോഗം നഗരസഭാ ചെയർമാൻ ടി കെ രമേശ് ഉത്ഘാടനം ചെയ്തു . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അനുമോദന പ്രഭാഷണം നിർവഹിച്ച യോഗത്തിനു പി ടി എ പ്രസിഡന്റ് അബ്ദുൽ അസിസ് മാടാല അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ സ്വാഗതവും ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് നന്ദിയും പറഞ്ഞു . വാർഡ് കൗൺസിലർ ജംഷീർ അലി ,വി എം ഷാജി , ബഷീർ കെ ,തോമസ് വി വി, എം പി ടി എ പ്രസിഡണ്ട് സക്കീനാ നാസർ, ബിജു എം ടി , ദിനേശ് കെ , എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *