തരിയോട് സ്കൂൾ ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിച്ചു


Ad
തരിയോട്: ഡിവൈഎഫ്ഐ നേതൃത്വത്തിൽ തരിയോട് ഗവൺമെൻറ് ഹൈസ്ക്കൂൾ ശുചീകരിച്ചു. ക്ലാസ്സ് മുറികൾ വൃത്തിയാക്കി. പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ചു ശുചീകരിച്ചു. ശുചീകരണ പരിപാടി ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാഹുൽ റാം , അനീഷ് , ശ്രീകുമാർ , അനിൽ , റെനീഷ് ബാബു, ശിവാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി. ഹയർസെക്കന്ററിയുടെയും വൊക്കേഷണൽ ഹയർ സെക്കന്ററിയുടെയും പൊതു പരീക്ഷകൾ നടക്കാനിരിക്കുകയും സ്കൂൾ തുറക്കുകയും ചെയ്യുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകളും ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നത്. കുറെ നാളുകളായി വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സ്‌കൂളുകളും ക്ലാസ് മുറികളും ഫർണിച്ചറും പരിസരവുമെല്ലാം പരീക്ഷയ്ക്കുവേണ്ടിയും ക്ലാസ്സുകൾക്കായും സജ്ജീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ക്ലാസ് റൂമുകളും സ്കൂൾ പരിസരവും ശുചീകരിക്കുന്ന പ്രവർത്തനം ഏറ്റെടുത്തത്.
 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *