കെ പി സി സി പ്രസിഡന്റ് കെ സുധാകരന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം


Ad
കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റായതിന് ശേഷം ജില്ലയിലെത്തിയ കെ സുധാകരന്‍ എം പിക്ക് ആവേശോജ്വല സ്വീകരണം. വൈകിട്ട് നാല് മണിയോടെ ലക്കിടിയില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കെ സുധാകരനെ സ്വീകരിച്ചത്. നിരവധി നേതാക്കള്‍ അദ്ദേഹത്തെ ഹാരമണിയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കല്‍പ്പറ്റയിലേക്ക് ആനയിച്ചു. ഡി സി സി ഓഫീസില്‍ നടന്ന കെ കെ രാമചന്ദ്രന്‍മാസ്റ്ററുടെ ഛായാചിത്രം അനാഛാദനത്തിന് ശേഷം കല്‍പ്പറ്റ വൈന്റ് വാലി ഓഡിറോറ്റിയത്തില്‍ നടന്ന നേതൃയോഗവും കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കര്‍മ്മപരിപാടികളടക്കം നേതൃയോഗത്തില്‍ കെ പി സി സി പ്രസിഡന്റ് വിശദീകരിച്ചു. വയനാട്ടിലടക്കം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം പി, അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, പി ടി തോമസ് എം എല്‍ എ. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, കെ കെ ഏബ്രഹാം, അഡ്വ. ടി ജെ ഐസക്, അഡ്വ. എന്‍ കെ വര്‍ഗീസ്, പി പി ആലി, കെ എല്‍ പൗലോസ്, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, വി എ മജീദ്, കെ വി പോക്കര്‍ഹാജി, മോയിന്‍ കടവന്‍ അടക്കമുള്ള നിരവധി നേതാക്കള്‍ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *