13 ലിറ്റർ മദ്യവുമായി മധ്യവയസ്ക്കൻ പിടിയിൽ
മാനന്തവാടി: സ്കൂട്ടറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 13 ലിറ്റർ വിദേശ മദ്യം പിടികൂടി. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാനന്തവാടി ടൗണിൽ വെച്ച് മദ്യം പിടികൂടിയത്. സംഭവത്തിൽ തിരുനെല്ലി മലയിൽ വീട്ടിൽ പുഷ്പാധരൻ (ഉണ്ണി 52) നെ അറസ്റ്റ് ചെയ്തു. വിൽപ്പനക്കായി ഇയാൾ അനധികൃതമായി ശേഖരിച്ച മദ്യം സ്കൂട്ടറിൽ കടത്തുന്നതിനിടെയാണ് പിടിയിലായത്.
Leave a Reply