പൂർവ്വ വിദ്യാർത്ഥികളുടെ കരുതലിൽ ഫാ.ജികെഎം ഹൈസ്കൂളിൽ ഐ ടി ഡിജിറ്റൽ ലാബ് ഒരുങ്ങി


Ad
കണിയാരം : ഫാ.ജി.കെഎം ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ കരുതലിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ ഐ.ടി ഡിജിറ്റൽ ലാബിൻ്റെ നിർമ്മാണം പൂർത്തിയാക്കി .സുനിൽ പി ജോൺ ,അഷറഫ് കെ കെ എന്നിവരുടെ നേതൃത്വത്തിലുള്ള1993, 1990, ബാച്ചുകളിൽ SSLC കഴിഞ്ഞ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇതിനുള്ള തുക സമാഹരിച്ചത്
മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ഐ ടി ലാബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ.സണ്ണി മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മാനന്തവാടി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ജോർജ് നിർവ്വഹിച്ചു. മികച്ച കൊമേഴ്സ് അധ്യാപകനുള്ള അവാർഡ് നേടിയ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എം എ മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. കൈറ്റ് വയനാട് കോർഡിനേറ്റർ സി.മുഹമ്മദലി ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി , ടി ടി ഐ പ്രിൻസിപ്പാൾ അന്നമ്മ ആൻ്റെണി ,പി.ടി.എ പ്രസിഡൻ്റ് മനോജ് കുമാർ, 'സീനിയർ അസിസ്റ്റൻ്റ് ബേബി ജോൺ, സ്കൂൾ ഐ.ടി കോർഡിനേറ്റർ ബിജു.കെ.ജെ ,അഷറഫ് കെ. കെ, സുനിൽ പി ജോൺ. എന്നിവർ സംസാരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ കവിതാലാപന മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *