April 24, 2024

സ്കൂൾ കേന്ദ്രീകരിച്ചുള്ള കച്ചവടം നിർത്തലാക്കുക; കെ ആർ എഫ് എ

0
Img 20210930 Wa0027.jpg
മീനങ്ങാടി: സ്കൂൾ കേന്ദ്രീകരിച്ചുള്ള കച്ചവടം നിർത്തലാക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ ജില്ല പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കോവിഡ് മൂലം നിരന്തരം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും മറ്റുമായി വ്യാപാരമേഖല അനുദിനം തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് ആശ്വാസം എന്നോണം സ്കൂൾ ഉൾപ്പെടെയുള്ള കലാലയങ്ങൾ തുറക്കുന്നത് വിപണിയിൽ ആശ്വാസം ലഭിക്കും എന്നിരിക്കെ നവംബർ 1 ന് സ്കൂളുകൾ തുറക്കുമ്പോൾ പല സ്കൂളുകളേയും കേന്ദ്രീകരിച്ചു കൊണ്ട് ചെരുപ്പുകൾ, സ്കൂൾ ഷൂസ്, ബാഗുകൾ ഉൾപ്പെടെയുള്ളവ വിൽക്കുന്നത് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള റീട്ടെയിൽ വ്യാപാരികൾക്ക് പ്രയാസവും തിരിച്ചടിയാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള കച്ചവടം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ മുൻകൈയെടുക്കണമെന്നും, കൂടാതെ ടൗണുകളും ഗ്രാമപ്രദേശങ്ങളും വീടുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനത്തിൽ ഉള്ള അനധികൃതമായിട്ടുള്ള കച്ചവടം, ഓൺലൈൻ കച്ചവടം തുടങ്ങിയവ നിയന്ത്രിക്കണം എന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു. കെ. ആർ എഫ് എ ജില്ല പ്രസിഡൻറ് അൻവർ കെ സി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ജന സെക്രട്ടറി ഷാജി കല്ലടാസ്,  വൈസ് പ്രസിഡണ്ടുമാരായ കെ മുഹമ്മദ്, അബൂബക്കർ, സെക്രട്ടറിമാരായ മെഹബൂബ് യൂ.വി ഷിറാസ്, ഭാരവാഹികളായ സുധീഷ്, ഉമ്മർ, ഷബീർ ജാസ്, സംഗീത്, ഷമീർ, ഷൗകത്ത് അലി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *