April 24, 2026

സി എച്ചിൻ്റെ സ്വപ്നം പൂവണിയുന്നു, യൂത്ത് ലീഗ്

0
IMG-20210930-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ കുതിച്ചു ചാട്ടം സമുദായത്തിൻ്റേയും നാടിൻ്റേയും പുരോഗതിയാണ്.
പെൺകുട്ടികളുടെ പരീക്ഷ വിജയങ്ങളുടെ മികവ് സി എച്ചിൻ്റെ സ്വപ്നമായിരുന്നു.
അത് പൂവണിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കണ്ണൂർ സർവ്വകലാശാല 
എം എ റൂറൽ സോഷ്യോളജി ഡിപ്പാർട്ട്മെൻറിൽ ഒന്നാം റാങ്ക് നേടിയ കാരക്കാമല സ്വദേശി പുഴക്കൽ ജാഫറിൻ്റെ മകൾ ജസീനക്ക് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ നൽകി അനുമോദിച്ചു.
ചടങ്ങിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം, ജനറൽ സെക്രറി ശിഹാബ് മലബാർ, ജില്ലാ വൈ: പ്രസിഡണ്ട് ഷൗക്കത്തലി മാസ്റ്റർ. നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട,
വൈ:പ്രസിഡണ്ടുമാരായ കബീർ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ് ആഷിഖ് എം കെ തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *