April 20, 2024

സർ, മാഡം വിളി ഒഴിവാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ഘടക സ്ഥാപനങ്ങളും

0
മാനന്തവാടി: കോളനിവാഴ്ചക്കാലം മുതൽ തുടരുന്ന സർ,മാഡം വിളികൾ ഒഴിവാക്കുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെയും ഘടക സ്ഥാപനങ്ങളായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസ്,ബ്ലോക്ക് ക്ഷീര വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ്, കൃഷി അസി. ഡയറക്ടറുടെ ഓഫീസ്, വെറ്ററിനറി പോളി ക്ലിനിക്ക്, ശിശുവികസനപദ്ധതി മാനന്തവാടി/ പീച്ചംകോട് ഓഫീസുകൾ, പേരിയ,പൊരുന്നന്നൂർ,നല്ലൂർനാട് – സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, എൽ.എസ്.ജി.ഡി അസി.എക്സിക്യുട്ടിവ് എഞ്ചിനീയറുടെ ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരെയും ഇനി മുതൽ സർ /മാഡം എന്ന് വിളിക്കേണ്ടതില്ല. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനായ മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസറും ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സർ/മാഡം വിളി ഒഴിവാക്കാൻ തീരുമാനിച്ചു.
ഭരണ സമിതി അംഗങ്ങളെയും
ജീവനക്കാരെയും അവരുടെ പേരിലോ സ്ഥാനപ്പേരിലോ സംബോധന ചെയ്യാവുന്നതാണ്. ഗവൺമെന്റിൽ നിന്നും നിർദ്ദേശം ലഭിക്കുന്നത് പ്രകാരം ഔദ്യോഗിക കത്തിടപാടുകളിലെ സംബോധനയിൽ മാറ്റം വരുത്തുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *