പ്ലസ് വണ്‍ പ്രവേശനം: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണം; ടി. സിദ്ദിഖ് എം എല്‍ എ

കല്‍പ്പറ്റ: ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാത്തത് സംബന്ധിച്ച് ടി സിദ്ദിഖ് എം എല്‍ എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. പ്ലസ് വണ്‍ അലോട്ട്‌മെന്റ് ആരംഭിച്ചിട്ടും ജില്ലയിലെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യമുള്ള സ്‌കൂളുകളിലും, താല്‍പ്പര്യമുള്ള കോഴ്‌സുകള്‍ക്കും പ്രവേശനം ലഭ്യമാകാതെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങള്‍ മനസ്സിലാക്കി…

നാട്ടുനന്മ പദ്ധതി: ഏകദിന പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ: കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങാവാന്‍ ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍, പെയിന്‍ & പാലിയേറ്റീവുമായി സഹകരിച്ച് നടപ്പിലാക്കുന്ന  നാട്ടു നന്മ പദ്ധതിയുടെ ഭാഗമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കിടപ്പ് രോഗി പരിചരണം, പാലിയേറ്റീവ് കെയര്‍  തുടങ്ങി മേഖലകളിലാണ് പരിശീലനം നല്‍കിയത്. ആദ്യഘട്ട പരിശീലനത്തില്‍ വെള്ളമുണ്ട സി.ഡി.എസിലെ തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിശീലനം വെള്ളമുണ്ട ഗ്രാമ…

ഇന്ന് ലോക കാഴ്ച ദിനം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: ഡി എം ഒ

കൽപ്പറ്റ: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന്ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക . കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍…

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ‘മാധ്യമം’ ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റര്‍ എ.ടി. മന്‍സൂര്‍ അര്‍ഹനായി

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് 'മാധ്യമം' ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റര്‍ എ.ടി. മന്‍സൂര്‍ അര്‍ഹനായി. 2020 ഫെബ്രുവരി 21ലെ 'മാധ്യമം' ദിനപത്രത്തിന്‍റെ ഒന്നാം പേജ് രൂപകല്പനക്കാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ആര്‍. മധുശങ്കര്‍,…

ജോസഫ് തൂപ്പുംങ്കര (86) നിര്യാതനായി

ജോസഫ്  തൂപ്പുംങ്കര (86) നിര്യാതനായി കമ്മന  -തൂപ്പുംങ്കര ജോസഫ് (86) നിര്യാതനായി. ഭാര്യ: മേരി ( പള്ളിച്ചാംകുടി) മകൾ: ജിൽസൺ തൂപ്പുംങ്കര (മുൻ എടവക ഗ്രാമ പഞ്ചായത്ത് അംഗം, പനമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ,)   ഗ്രേസി, ജെയ്സൺ മേരി, ജോൺസൺ, മരുമക്കൾ: ജോണി, ജോസ്, ഷീജ, ജിഷ, ദീപ, സംസ്കാരം നാളെ 12 മണിക്ക് …

ലോക മാനസികാരോഗ്യ ദിനം: അധ്യാപക ശില്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ശില്പശാല ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ (എന്‍.സി.ഡി) ഡോ. പ്രിയ സേനന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടി…

വയനാട് ജില്ലയില്‍ 387 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74, 461 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 384 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (13.10.21) 387 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 461 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 384 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120979…

വന്യമൃഗശല്യം പരിഹരിക്കുവാന്‍ രാഹുല്‍ ഗാന്ധി എം പി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം; കേരളാ കോണ്‍ഗ്രസ്

കല്‍പ്പറ്റ: കാര്‍ഷിക ജില്ലയായ വയനാട്ടിലെ ജനങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശ്വാശത പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധി എം പി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ആന്റണി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വടക്കനാട് പോലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍…

വയനാട് മെഡിക്കല്‍ കോളജ്; ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ കലക്ടര്‍ ചെയര്‍മാനായും, മെഡിക്കല്‍ കോളജ് സൂപ്രണ്ട് വൈസ് ചെയര്‍മാനായുമാണ് ഉത്തരവ് ഇറങ്ങിയത്. കൂടാതെ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഈ കമ്മിറ്റിയില്‍ ഉണ്ട്. ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ്…

കര്‍ണാടകയില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തിയ നാലരകിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തിയ നാലരകിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍ മുത്തങ്ങ: ബാംഗ്ലൂരില്‍ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറില്‍ കടത്തിയ നാലര കിലോ കഞ്ചാവ് പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍  നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്. രാമനാട്ടുകര വെള്ളാശ്ശേരി താഴെമാളിയേക്കല്‍ അഫ്‌നാഫ് (23), കൊണ്ടോട്ടി തുറക്കല്‍ ഉള്ളാടന്‍ അഫ്‌ലാബ് (25), ഫറോക്ക് തോട്ടപ്പാടം…