എം എല്‍ എ കെയര്‍ പദ്ധതി മുഖേന കണിയാമ്പറ്റ വൃദ്ധസദനത്തിന് ടെലിവിഷന്‍ നല്‍കി

കണിയാമ്പറ്റ : കണിയാമ്പറ്റ വൃദ്ധസദനത്തിലേക്ക് മലയാളം സമാജം എം എല്‍ എ കെയര്‍ പദ്ധതി മുഖേന ടെലിവിഷന്‍ നല്‍കി. അഡ്വ. ടി സിദ്ദിഖ് എം എല്‍ എയില്‍ നിന്നും ഓള്‍ഡേജ് ഹോം സൂപ്രണ്ട് അതുല്‍ ടിവി ഏറ്റുവാങ്ങി. കെ കെ അഹമ്മദ് ഹാജി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

പുത്തുമല ഹർഷം പദ്ധതി; മർകസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ

കൽപ്പറ്റ: പുത്തുമല ഹർഷം പദ്ധതിയിലെ അറുപതോളം കുടുംബങ്ങൾക്കുള്ള കാരന്തൂർ മർകസിൻ്റെ കുടിവെള്ള പദ്ധതി ഒക്ടോബർ മൂന്ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 9മണിക്ക് കേരള വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും എസ്.വൈ.എസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ.എ.പി അബ്ദുൽഹക്കീം അസ്ഹരിയും ചേർന്ന് നാടിന് സമർപ്പിക്കും. പത്ത് ലക്ഷം രൂപ ചിലവിലാണ് കുടിവെള്ളപദ്ധതി ഒരുക്കിയത്. പി.ഹസൻമൗലവി ബാഖവി, ടി.സിദ്ദീഖ് എം.എൽ.എ,…

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടല്‍, പാതിരി, പെരിക്കല്ലൂര്‍, ചേലൂര്‍ , മൂന്നുപാലം , ഒസള്ളി ,തേന്മങ്കടവ് , വരവൂര്‍, പഞ്ഞിമുക്ക് , മരക്കടവ് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം

വൈത്തിരി താലൂക്ക്തല മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം..വി .വിജേഷ് അധ്യക്ഷത വഹിച്ചു. അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയ റദ്ദാക്കിയാല്‍ അര്‍ഹരായ കൂടുതല്‍ പേരെ മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെടാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വൈത്തിരി താലൂക്കില്‍ പുതുതായി 954 മുന്‍ഗണനാ റേഷന്‍…

ഗാന്ധിജിയുടെ ആശയങ്ങൾ യുവതലമുറക്ക് പകർന്നു നൽകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത: കെ.കെ രാജേഷ്ഖന്ന

മാനന്തവാടി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെ വളച്ചൊടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ യുവതലമുറക്ക് പകർന്നു നൽകേണ്ടത് അനിവാര്യമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ രാജേഷ്ഖന്ന അഭിപ്രായപ്പെട്ടു. സ്കൂൾ പാഠ്യപദ്ധതയിൽ നിന്നു പോലും സ്വാതന്ത്ര്യസമര പോരാളികളെ വെട്ടിമാറ്റി സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തവരെ തിരുകി കയറ്റുകയാണ്.  ലോകരാജ്യങ്ങൾ പോലും മാതൃകയാക്കിയ ജീവത സമര പോരാട്ടങ്ങൾക്ക്…

മുട്ടിൽ മരം മുറി: സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്ത നടപടി സർക്കാർ മരവിപ്പിച്ചു

കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന രണ്ട് വനം ഉദ്യോഗസ്ഥരെ സർവിസിൽ തിരിച്ചെടുത്ത നടപടി സർക്കാർ മരവിപ്പിച്ചു. വനംമന്ത്രി എ‍.കെ. ശശീന്ദ്രനാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. കൂടുതൽ പരിശോധന ആവശ്യമാണെന്ന് പറഞ്ഞാണ് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാറിന്റെ ഉത്തരവ് മരവിപ്പിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.എസ്.…

മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കല്‍ സര്‍ക്കാര്‍ അജണ്ട; പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: മുട്ടില്‍ മരം മുറി കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ തീരുമാനമെടുത്ത സര്‍ക്കാറിന്റെ അജണ്ടയുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. കേസ് റജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യത്തിനര്‍ഹതയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ അന്വേഷണച്ചുമതലയുള്ള ബത്തേരി ഡി വൈ എസ്…

റിട്ടേർഡ് അധ്യാപകൻ പൗലോസ് മാസ്റ്റർ കുരിശിങ്കൽ (86) നിര്യാതനായി

തോണിച്ചാൽ: റിട്ടേർഡ് അധ്യാപകൻ പൗലോസ് മാസ്റ്റർ കുരിശിങ്കൽ (86) നിര്യാതനായി. കൊമ്മയാട്, ആലാറ്റിൽ, പോരൂർ, തവിഞ്ഞാൽ, ദ്വാരക എന്നി സ്കൂളിൽ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജില്ലാ മുൻ പ്രസിഡന്റ്, സെക്രട്ടറി, കൗൺസിൽ പ്രസിഡണ്ട്, ലാന്റ് ബോർഡ് മെമ്പർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  ഭാര്യ: പരേതയായ അന്നകുട്ടി ടീച്ചർ. മക്കൾ: ലിസി ഫ്രാൻസിസ് (റിട്ട:…

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

വയനാട് ജില്ലയില്‍ 339 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.18

വയനാട് ജില്ലയില്‍ ഇന്ന് (01.10.21) 339 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 577 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.18 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117269 ആയി.…