ജില്ലയിൽ അടിയന്തിരമായി പ്ലസ് വൺപുതിയ ബാച്ചുകൾ അനുവദിക്കണം – എസ്.ഡി.പി.ഐ
ജില്ലയിൽ അടിയന്തിരമായി പുതിയ ബാച്ചുകൾ അനുവദിക്കണം – എസ്.ഡി.പി.ഐ
കൽപറ്റ : പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ജില്ലയിൽ ബാക്കിയുള്ളത് ഒരു സീറ്റും അപേക്ഷകർ 4363 മുള്ള സാഹചര്യത്തിൽ ജില്ലയിൽ അടിയന്തിരമായി പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് എസ്.ഡി. പി. ഐ വയനാട് ജില്ലാ സെക്രട്ടറി ബബിത ശ്രീനു.
ജില്ലയിൽ ഇത്തവണ 12415 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇതിൽ 8052 വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചത്.ബാക്കിയുള്ളവർക്ക് പ്ലസ് വൺ മോഹം ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിൽ ആദിവാസി വിദ്യാർത്ഥികളിൽ നിന്ന് എസ്.എസ്. എൽ.സി വിജയിച്ച കുട്ടികളിൽ 1500 ഓളം കുട്ടികൾ സംവരണപരിധിക്ക് പുറത്തുമാണ്..
അതിനാൽ തന്നെ സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടുകൊണ്ട് പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ബബിത കൂട്ടിച്ചേർത്തു
Leave a Reply