April 19, 2024

പ്ലസ്ടുവിൽ മിടുക്കുണ്ടോ ?എങ്കിൽദുബായ് എക്‌സ്‌പോ കാണാം

0
Screenshot 20211014 074121.jpg
ദുബായ് എക്‌സ്‌പോ കാണാം
പ്ലസ് ടുക്കാര്‍ക്ക് അവസരം
മിടുക്കുള്ള ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയാണോ… എങ്കില്‍ സൗജന്യമായി ദുബായ് അന്തര്‍ദേശീയ എക്‌സ്‌പോ കാണാന്‍ അവസരമുണ്ട്.  ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായാണ്  ജില്ലയിലെ ഒരു  പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദുബായ് അന്തര്‍ദേശീയ എക്‌സ്‌പോ 2020 ല്‍ പങ്കെടുക്കാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നത്. രാജ്യത്തെ 112 ആസ്പിരേഷണല്‍ ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയായ വയനാട്ടില്‍ നിന്നുള്ളവര്‍ക്കാണ് ഇതിനായി അതുല്യ അവസരം ഒരുങ്ങുന്നത്. ഇതിനായി 2021-22 അധ്യയന വര്‍ഷം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്‌കൂള്‍ തലത്തില്‍ ഒക്ടോബര്‍ 18 ന് പ്രാഥമിക പരീക്ഷ നടക്കും.  സ്‌കൂള്‍തല മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25 നു കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല മത്സര പരീക്ഷയില്‍  പങ്കെടുക്കാം. സംസ്ഥാന, വി.എച്ച്.എസ്.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.  
പൊതു വിജ്ഞാനം, ന്യൂമറിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, മലയാളം എന്നിവയിലുള്ള 100 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് പരീക്ഷയില്‍ മികവ് കാണിക്കുന്ന പത്ത് ശതമാനം  വിദ്യാര്‍ത്ഥികള്‍ക്കായി  ബഹുമുഖ വാചാ, എഴുത്ത് പരീക്ഷ നടത്തും. 26 ന് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിലും കഴിവ് തെളിയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ് ദുബായ് യാത്രയ്ക്ക്  തെരഞ്ഞെടുക്കുക. സ്‌കൂള്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *