October 14, 2026

സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 757 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ: വയനാട്ടിൻ 3 ക്യാമ്പുകൾ തുറന്നു

0
IMG-20220715-WA00083.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകൾ  തുറന്നു. 757 പേർ ഈ  ക്യാമ്പുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.
തിരുവനന്തപുരത്ത് രണ്ടു ക്യാമ്പുകൾ  തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാർപ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ   അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാമ്പുകളിലായി 120 പേരും ആലപ്പുഴയിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാമ്പുകളിലായി  177 പേരെയും മാറ്റിപ്പാർപ്പിച്ചു. 
എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാമ്പ്  തുറന്നിട്ടുണ്ട്. ഇടുക്കിയിൽ ആറു ക്യാപുകളിലായി 105 പേരെയും തൃശൂരിൽ അഞ്ചു ക്യാപുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാപുകളിലായി ആറു പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മൂന്നു ക്യാപുകളിൽ 38 പേരും കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 31 പേരും കഴിയുന്നുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *