March 28, 2024

വയനാട്ടിൽ 25 കോഫി കിയോസ്കുകൾ സ്ഥാപിക്കും

0
Img 20220802 Wa00662.jpg
കൽപ്പറ്റ :സഹകരണ കാപ്പി കൃഷി പോത്സാഹിപ്പിക്കും.ബ്രഹ്മഗിരി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ അവസാനത്തോടെ വയനാട്ടിൽ 25 കോഫി കിയോസ്കുകൾ തുടങ്ങും. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാകും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. പാതിരിപ്പാലത്തെ ബ്രഹ്മഗിരി ഹെഡ് ഓഫീസിൽ നടന്ന കർഷക സംരംഭക ശിൽപ്പശാലയിലാണ് തീരുമാനം. ജില്ലയിലെ കാപ്പി കൃഷി മേഖലയിൽ സംയോജിത സഹകരണ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ കാപ്പി കർഷക  സഹകരണ സംഘങ്ങൾ തുടങ്ങും. ഈ കൂട്ടായ്മയിൽ സംഭംരണം – സംസ്ക്കരണം – മൂല്യവർദ്ധിത ഉൽപ്പാദനം – വിപണനം എന്നിവ ശക്തിപ്പെടുത്തും. നെതർലൻ്റ് പ്രതിനിധി സംഘത്തിൻ്റെ സഹകരണത്തോടെ വയനാടൻ കാപ്പിക്ക് വിദേശ വിപണി കണ്ടെത്താനും ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര കാപ്പി ദിനാചരണം വിപുലമായി നടത്താനും തീരുമാനിച്ചു. 
കാപ്പി കർഷക ഫെഡറേഷൻ പ്രസിഡന്റ് യു. വേണുഗോപാൽ അധ്യക്ഷനായ പരിപാടിയിൽ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന ജി.ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സഹകരണ കൃഷി – ചെലവ് ചുരുക്കൽ സാധ്യതകൾ വിഷയത്തിൽ ബ്രഹ്മഗിരി ചെയർമാൻ പി. കൃഷ്ണപ്രസാദ്‌, ഉത്പാദനം – ഉത്പാദന ക്ഷമത വർധിപ്പിക്കൽ വിഷയത്തിൽ ബ്രഹ്മഗിരി കോഫി ഡിവിഷൻ മാനേജർ ജുബുനു കെ.ആർ, സഹകരണ കൃഷി – മാർക്കറ്റിംഗ്‌ സാധ്യതകൾ വിഷയത്തിൽ ബ്രഹ്മഗിരി അസിസ്റ്റന്റ് മാർക്കറ്റിംഗ്‌ മാനേജർ പ്രബിൻ എം. എന്നിവർ ക്ലാസെടുത്തു. കോഫി ഡിവിഷൻ ജനറൽ മാനേജർ ടി. സുകുമാരൻ നായർ, ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി സെക്രട്ടറി ടി.ബി. സുരേഷ്, കാപ്പി കർഷക ഫെഡറേഷൻ സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *