April 26, 2024

ആഫ്രിക്കൻ പന്നിപ്പനി :നെന്മേനിയിൽ ഉന്മൂലന നടപടികൾ തുടങ്ങി

0
Img 20220802 Wa00672.jpg
 നെന്മേനി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നെൻമേനി ഗ്രാമപഞ്ചായത്തിലെ ബിജു, മുച്ചിലോട്ട്, പൂളക്കുണ്ട്, നമ്പ്യാർ കുന്ന് എന്ന കർഷകന്റെ ഫാമിലെ പന്നികളുടെ ഹ്യൂമയിൻ കില്ലിംഗ് നടപടികൾ ആരംഭിച്ചു.ഇന്ന്  വൈകീട്ട് 3. 30 ഓ ടുകൂടിയാണ് ദൗത്യംതുടങ്ങിയത്. രാവിലെ 9 മണി മുതൽ പന്നികളെ സംസ്കരിക്കുന്നതിനുള്ള കുഴി ജെസിബി ഉപയോഗിച്ച് തയ്യാറാക്കുന്നതിനുള്ള ജോലി തുടങ്ങി. പ്രതികൂല കാലാവസ്ഥ മൂലം മൂന്നുമണിയോടുകൂടിയാണ് പിറ്റിന്റെ പണി പൂർത്തിയായത്.12അടി താ ഴ്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുള്ള കുഴി ഫാമിൽ നിന്ന് 15 മീറ്റർ അകലെയാണ് തയ്യാറാക്കിയിട്ടുള്ള
ത്. ഡോ. അസൈനാർ.കെ 
 ,ഡോ.വിഷ്ണു സോമൻ തുടങ്ങിയവരാണ് ഉന്മൂലന നടപടികൾക്ക് നേതൃത്വം നൽകുന്നത്. പന്നികളെ സ്റ്റണ്ണിങ് നടത്തുന്നതിനു വേണ്ടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഉന്മൂല നടപടികളിൽ പങ്കാളികളായ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ ഷൈജു.പി.ജെ., പ്രവീൺ ലാൽ.എ. എൽ,തുടങ്ങിയവരെ ആർ ആർ ടി യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജുവിന്റെ ഫാമിൽ 213 പന്നികളാണ് നിലവിലുള്ളത്. വൈകിട്ട് ആറുമണിയോടെ കൂടി 150 ഓളം പന്നികളുടെ ദയാവധ നടപടികൾ പൂർത്തിയായിട്ടുണ്ട്. തുടർന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള രണ്ടു ഫാമുകളിലെ പതിനാലും എട്ടും വീതം പന്നികളെദയാവധം ചെയ്യുന്ന നടപടികൾ ആരംഭിക്കും. ഇന്ന് അർദ്ധരാത്രിയോടുകൂടി ഉന്മൂലന നടപടികൾ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആർ ആർ ടി.അംഗങ്ങൾ. ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാരുടെ സഹകരണത്തോടെ
 ഫാമും പരിസരവും അണു വിമുക്തമാക്കുന്ന നടപടികൾ അതിനുശേഷം ഉണ്ടാവും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *