March 28, 2024

പേര്യ ചുരം വഴി ഇന്ന് സ്പെഷ്യൽ ബസ് സർവീസ് ആരംഭിക്കും.

0
Img 20220806 075101.jpg
പേര്യ: ഉരുൾപൊട്ടലിനെതുടർന്ന് തകർന്ന പേര്യ ചുരം റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ പേര്യ മേഖലയിലേക്കുള്ള ബസ് സർവിസ് നിലച്ച സംഭവത്തിൽ പരിഹാരമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. ഇതിനെ തുടർന്ന്​ ബസ്​ സർവിസ്​ ആരംഭിക്കുമെന്ന്​ അധികൃതർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. വാഹന ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ കൂടുതലായും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കുന്ന പേര്യ പ്രദേശത്തെ വിദ്യാർഥികളും സാധാരണക്കാരായ ജനങ്ങളടക്കം നാലു ദിവസത്തോളമായി യാത്രക്ക് വളരെ പ്രയാസം നേരിടുകയാണ്. എത്രയും പെട്ടെന്ന് പേര്യയിലേക്ക് സ്പെഷ്യൽ ബസ് സർവിസ് ആരംഭിച്ച് യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പേര്യ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച മുതൽ മൂന്നോളം സർവിസുകൾ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജോയ്സി ഷാജു, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അസീസ് വാളാട്, യൂത്ത് കോൺഗ്രസ് പേര്യ മേഖല പ്രസിഡന്‍റ് നിജിൻ ജയിംസ് തുടങ്ങിയവർ മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോ കൺട്രോളിങ് മാനേജർ ശശിധരൻ, സൂപ്രണ്ട് അനീഷ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *