വയനാട് നടുങ്ങിയദുരന്തത്തിന് മൂന്ന് ആണ്ട്. പുത്തുമലപാഠങ്ങൾ ,നാം ഉൾ കൊണ്ടുവോ ?
മേപ്പാടി: ശാന്തസുന്ദരമായ ഒരു നാടിനെ പ്രകൃതിക്ഷോഭം വിഴുങ്ങിയതിൻ്റെ മൂന്നാണ്ട് ഇന്ന് പിന്നിടുന്നു. 2019 ആഗസ്റ്റ് എട്ട് വൈകിട്ട് 4.10നാണ് മണ്ണും മലയും മനുഷ്യ ജീവനും കവർന്നെടുത്ത് ഉരുൾപൊട്ട ലുണ്ടായത്. 17 മനുഷ്യ ജീവനുകൾ നഷ്ടമായി. അതിൽ അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായില്ല. അനേകം ജീവജാലങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളും മണ്ണിനടിയിലായി.
പുത്തുമല , കവളപ്പാറ ഉരുൾപൊട്ടൽദുരന്തം : അവഗണിക്കപ്പെടുന്ന മുന്നറിയിപ്പുകൾ ,നാം തുടരുകയാണോ ?
പുത്തുമല ദുരന്തത്തിൻ്റെ മൂന്നാം ആണ്ടിൽ ഈ ചോദ്യങ്ങൾ നിഴൽ പോലെ നമ്മെ പിന്തുടരുകയാണ്.
ദുരന്തമുണ്ടാകുമ്പോൾ മാത്രമായ ജാഗ്രതയായി നമ്മുടെ പരിഗണനകൾ മാറുമ്പോൾ നാം നമ്മുടെ തന്നെ മരണക്കുഴി കുഴിക്കുകയാണോ ?
പുത്തുമലയിലും കവളപ്പാറയിലും 2019 ആഗസ്റ്റ് 8 നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ദുരന്തത്തിൽ അനേകം മനുഷ്യരുടെ ജീവനുകളാണ് മണ്ണിനടിയിൽ മണ്ണായി മാറിയത്.
കുറിച്ചാർമലയിലും മുണ്ടക്കൈയിലും പെട്ടിമുടിയിലും മറ്റനേകം ഇടങ്ങളിലും ദുരന്തമുണ്ടായി.
ഭുവിനിയോഗം, ദുരന്ത സാധ്യതകൾ, കാലാവസ്ഥാ പ്രതിസന്ധി, പുനരധിവാസം ,എന്നീ കാര്യങ്ങളിൽ യാതൊരു പരിഗണനകളും ഇനിയും ഉണ്ടാകുന്നില്ല
നിസ്സഹായരുടെ ഇരകളായി ,പാരിസ്ഥിതിക അഭയാർത്ഥികളായി അനേകർ മാറുന്നു.
നിരപരാധികളും നിസ്സഹായരുമായ ജനത എല്ലാം പൊറുക്കുകയാണ്.
പ്രകൃതിക്കു മേൽ മനുഷ്യൻ നടത്തുന്ന ഹിംസകൾക്കുള്ള തിരിച്ചടി അതിൻ്റെ പതിന്മടങ്ങായി
നമുക്ക് കിട്ടി കൊണ്ടിരിക്കയാണ്.
പരിസ്ഥിതിത്തകർച്ചയും
കാലാവസ്ഥ മാറ്റ പ്രതിസ ഡിയും വയനാടിൻ്റെ നില നില്പ് തന്നെ അസാധ്യമാക്കുന്ന തരത്തിലേക്ക് കൂപ്പ് കുത്തുന്നത്.
പരിസ്ഥിതി സാമൂഹ്വ സംസ്കാരിക പ്രവർത്തകർ ഇത്തരം വിഷയങ്ങളിൽ ഉള്ള ആശങ്കകളും പരിഹാരവും ചർച്ച ചെയ്യാൻ ഇന്ന് ഒരു കൂട്ടായ്മ ,കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ 3 മണിക്ക് നടത്തുന്നുണ്ട്.
പുത്തുമലകൾ ആവർത്തിക്കാതിരിക്കാൻ ഉള്ള കരുതലും ജാഗ്രതയും
ഇനിയെങ്കിലും ഉണ്ടായില്ലെങ്കിൽ ദുരന്തങ്ങൾ നമ്മെ പിന്തുടരുക തന്നെ ചെയ്യും .






Leave a Reply