September 19, 2026

കാണാതായ യുവാവിനുള്ള തിരച്ചിൽ ഊർജിതമാക്കി പോലിസ്. തൃശൂരിൽ എത്തിയതായി വിവരം

0
IMG_20220808_095658.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: രണ്ടാഴ്ച മുമ്പ് കാണാതായ യുവാവിനായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്.
 വയനാട് വെള്ളമുണ്ട തേറ്റമല കൂത്തുപറമ്പൻ നാസറിന്റെ മകൻ കെ.പി.ഷെഹർഷാദിനെ യാണ് ജൂലൈ 26 മുതൽ കാണാതായത്. തോണിച്ചാലിൽ നിന്ന് ബസ് കയറിയതായും പിന്നീട് തൃശൂരിൽ നിന്ന് ഒരു ബൈക്കിൽ കയറി പോയതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നുണ്ട്.  നാട്ടിൽ സൗമ്യനും സ്പോട്സിൽ തൽപരനുമായ ഷെഹർഷാദിന് നാട് വിടേണ്ട കാരണങ്ങളില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫോൺ സ്വിച്ച് ഓഫാണ്. ഷെഹർഷാദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 9400630550, 9447278875 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പോലിസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *