April 19, 2024

അതിതീവ്ര മഴകൾ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു :പുത്തുമല അനുസ്മരണ സമ്മേളനം

0
Img 20220808 Wa00382.jpg
കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനം മാത്രമല്ല മനുഷ്യരുടെ ഇടപെടൽ മൂലവും അതിതീവ്ര മഴയും കാരണമാണ് ഇക്കാലഘട്ടത്തിൽ പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വയനാട് പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച പുത്തുമല അനുസ്മരണ സമ്മേളനം. കാലാവസ്ഥാ പ്രവചനം താഴെ തട്ടിൽ എത്താൻ വൈകുന്നത് ദുരന്തങ്ങളുടെ തീവ്രത വർദ്ധിപ്പിക്കും. കൂടുതൽ ശാസ്ത്ര- സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുൻകരുതലും അതിനൊരു കർമ്മ പദ്ധതിയും വേണമെന്ന് വിഷയാവതരണം വേണമെന്ന് വിഷയാവതരണം നടത്തിയ ഹ്യൂം സെൻറർ ഫോർ ഇക്കോളജി ഡയറക്ടർ സി.കെ.വിഷ്ണുദാസ് പറഞ്ഞു.
ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിക്കണം. ജനപങ്കാളിത്തത്തോടെയുള്ള മുൻകരുതലുകളും പ്രതിരോധ നടപടികളും വേണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെങ്കിൽ ജനങ്ങളുടെ ഇടപെടൽ ഇക്കാര്യത്തിൽ സജീവമാക്കണമെന്ന് ഇവർ അഭിപ്രായപ്പെട്ടു. 
സമ്മേളനത്തിൽ എൻ.ബാദുഷ അധ്യക്ഷത വഹിച്ചു. പി .യു.ദാസ്, അഡ്വ.പി. ചാത്തുക്കുട്ടി, തോമസ് അമ്പലവയൽ, കെ.കെ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *