April 25, 2024

ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ്;10459 പേര്‍ രജിസ്റ്റര്‍ ചെയ്തു

0
Img 20220810 Wa01102.jpg

കൽപ്പറ്റ :ജില്ലയില്‍ 10459 ഭിന്നശേഷിക്കാര്‍ യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തു. ഏകീകൃത തിരിച്ചയറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതാനായി സാമൂഹ്യനീതി വകുപ്പാണ് യു.ഡി.ഐ.ഡി കാര്‍ഡ് രജിസ്ട്രേഷന്‍ നടത്തുന്നത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി യു.ഡി.ഐ.ഡി രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. 2015 ലെ ഭിന്നശേഷി സെന്‍സസ് പ്രകാരമുള്ള ഭിന്നശേഷിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന്‍ നടപടികള്‍ നടന്നുവരുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് വനിത ശിശു വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് രജിസ്ട്രേഷന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണിത്. സ്മാര്‍ട്ട്ഫോണ്‍ മുഖേനെ വീട്ടിലിരുന്ന് സ്വന്തമായും അക്ഷയ കേന്ദ്രങ്ങള്‍, ജനസേവാകേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ വഴിയും ഐഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *