August 6, 2026

സംരംഭകത്വ മേള സംഘടിപ്പിച്ചു

0
IMG_20220810_214057.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി പഞ്ചായത്ത്തല ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള  സംഘടിപ്പിച്ചു. എസ്.എ മജീദ് ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.നുസ്‌റത്ത് നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.  വിവിധ സംരംഭകര്‍ക്കായി അനുവദിക്കപ്പെട്ട ലോണ്‍, സബ്‌സിഡി, പഞ്ചായത്ത് ലൈസന്‍സ് എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. ബാങ്ക് പ്രതിനിധികള്‍ സംരംഭകര്‍ക്കുള്ള ലോണ്‍, സബ്‌സിഡി സ്‌കീമുകളെ കുറിച്ച് വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.എന്‍ ഗിരിജ, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍ ,ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. വാസുദേവന്‍, വാര്‍ഡ് മെമ്പര്‍  ലിസ്സി പൗലോസ്, കേരള ബാങ്ക് മാനേജര്‍ റീന, കാനറ ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍ റൂബി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *